സമൂഹത്തില്‍ വിവിധതരത്തില്‍ പീഡനങ്ങള്‍ അനുഭവിയ്ക്കുന്ന സ്ത്രീകള്‍ക്ക് താത്കാലികമായി സംരക്ഷണം നല്‍കുന്നതിനും മാന്യമായ കുടുംബജീവിതത്തിലേക്ക് മടങ്ങിപോകാന്‍ പ്രാപ്തരാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി സ്വധാര്‍ഹോമുകള്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നടപ്പിലാക്കുന്നതിന് മേഖലയില്‍ പ്രവൃത്തിപരിചയമുള്ളതും സാമ്പത്തിക ഭദ്രതയുള്ളതുമായ സന്നദ്ധസംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ htpp://www.wcd.nic.in/node/ 1284216നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം ഡിസംബര്‍ 15നകം സെക്രട്ടറി, കേരള സംസ്ഥാന സാമൂഹ്യക്ഷേമബോര്‍ഡ്, റ്റി.സി.നമ്പര്‍ 17/1352 -1 അഞ്ജന, കേശവപുരം റോഡ്, റോട്ടറി ജംഗ്ഷന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0471 2352258