കണിച്ചാർ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി. ലൈഫ് ഭവനപദ്ധതി താക്കോൽ ദാനവും ഭൂമി നൽകുന്നതിനുള്ള അനുവാദ പത്രിക വിതരണവും എം.എൽ.എ നിർവഹിച്ചു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ മുഖ്യാതിഥിയായിരുന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ. ആൻഡ് റിസോഴ്സ് പേഴ്സൺ ബിജു ജോസഫ് സംസ്ഥാന സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച ആമുഖം അവതരിപ്പിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ജി സന്തോഷ് പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു.
ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം.പി വിനോദ് കുമാർ പ്രത്യേക ക്ഷണിതാവായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ തോമസ് വടശ്ശേരി, മൈഥിലി രമണൻ, കണിച്ചാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.സി. രതീഷ്, ജിമ്മി അബ്രഹാം, ഷോജറ്റ് ജോൺ ചന്ദ്രൻ കുന്നേൽ, കണിച്ചാർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി ഷൈജു പി വർഗ്ഗീസ്, എൻ.എസ് ദീപ്തി, രാഷ്ടീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
