കല്ലിക്കുന്ന് അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററിലേക്ക് വർക്കർ, ഹെൽപർ തസ്തികകളിൽ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവർക്ക് വർക്കർ തസ്തികയിലേക്കും എസ്എസ്എൽസി പാസായവർക്ക് ഹെൽപർ തസ്തികയിലേക്കും ഒക്ടോബർ 22 വരെ അപേക്ഷിക്കാം. അപേക്ഷകർ വേങ്ങാട് ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിലെ സ്ഥിര താമസക്കാരായിരിക്കണം. പ്രായ പരിധി 35 വയസ്സ്. അപേക്ഷാഫോറം വേങ്ങാട് ഗ്രാമപഞ്ചായത്തിൽ നിന്നും പിണറായിയിൽ പ്രവർത്തിക്കുന്ന തലശ്ശേരി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും.