കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ നിന്നു രക്ഷപെടുത്തി ജനറല്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുന്ന ഏഴ് മത്സ്യത്തൊഴിലാളികളെയും മന്ത്രി സന്ദര്‍ശിച്ചു. തങ്ങള്‍ നേരിട്ട ദുരന്ത നിമിഷങ്ങള്‍ അവര്‍ മന്ത്രിക്കു മുന്നില്‍ പങ്കുവെച്ചു. തിരികെ നാട്ടിലെത്താനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ചുഴലിക്കാരിനെ കുറിച്ച് അറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടു. അടിയന്തിര രക്ഷാപ്രവര്‍ത്തനവും നഷ്ടപരിഹാരവും സര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആശുപത്രികളിലും എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ദുരിതാശ്വാസ ക്യാംപുകളിലും മെഡിക്കല്‍ സംഘം സന്ദര്‍ശിക്കുന്നുണ്ട്.