ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് ഒരാഴ്ചക്കാലത്തേക്കുള്ള സൗജന്യ റേഷന്‍ അനുവദിച്ച് ഉത്തരവായി. ഇതിനാവശ്യമായ അരിവിതരണമടക്കമുള്ള തുടര്‍നടപടികള്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് സ്വീകരിക്കും.