പഞ്ചായത്ത് കൈവരിച്ച വിവിധ വികസന നേട്ടങ്ങള്‍ പങ്കുവെച്ചുകൊണ്ട് കല്‍പകഞ്ചേരി പഞ്ചായത്ത് വികസന സദസ്സ് നടത്തി. കടുങ്ങാത്തുകുണ്ട് മൈല്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.പി. വഹീദ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടിയറ്റില്‍ ബഷീര്‍ സ്വാഗതം പറഞ്ഞു. വികസന രേഖ അവതരണം പഞ്ചായത്ത് സെക്രട്ടറി ഇ. ബിന്ദു നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ഹൈദര്‍ കല്ലന്‍, ഇബ്രാഹിം കുട്ടി, റംല പള്ളിമാലില്‍, അഡ്വ. പി.എം. അബ്ദുല്‍ റാഷിദ്, ഷമീര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.