2022-23 വർഷത്തെ എം.എൽ.എ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കുന്നരു ടാഗോർ സ്മാരക വായനശാല സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. ടി.ഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനായി.
അസി. എൻജിനീയർ അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. രാമന്തളി പഞ്ചായത്ത് പ്രസിഡൻ്റ് വി ഷൈമ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഗോവിന്ദൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി ദീപു, വി പ്രമോദ്, വി.വി ഉണ്ണികൃഷ്ണൻ, ആർ ശശി , പണ്ണേരി രമേശൻ എന്നിവർ സംസാരിച്ചു.
