പൂതാടി പഞ്ചായത്തും ഹോമിയോപ്പതി ആയുഷ്മാൻഭവ പദ്ധതിയും സംയുക്തമായി തിരഞ്ഞെടുത്ത കുടുംബശ്രീ വനിതകൾക്ക് ഏകദിന യോഗ പരിശീലനം നടത്തി. പൂതാടി പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടത്തിയ പരിശീലനം പഞ്ചായത്ത് അദ്യക്ഷൻ രുഗ്മിണി സുബ്രമഹ്ണ്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഉപാദ്ധ്യക്ഷ ശ്രീജ സാബു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ജോർജ് പുൽപാറ, പൂതാടി സർക്കാർ ഹോമിയോ ഡിസ്പൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എസ്.എൻ. ബിജി എന്നിവർ സംസാരിച്ചു. പൂതാടി, ഇരുളം, വാകേരി കേന്ദ്രങ്ങളിലും കുടുംബശ്രീ വനിതകൾക്കായി യോഗ പരിശീലനം നടത്തും. ഇതോടൊപ്പം പ്രകൃതി ജീവന ക്ലാസ്, വ്യക്തിത്വ വികസന ക്ലാസ്, ആരോഗ്യബോധവത്കരണ ക്ലാസ് തുടങ്ങിയവയും നൽകും. ഡോ.സുനിൽകുമാർ, ഡോ.നിള കൃഷ്ണൻ, ജെയിംസ് തോമസ് തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകും.