തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 25 രാവിലെ 10 ന് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ (യോഗ്യത: ബിരുദം), ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം), ഹൗസ് കീപ്പിംഗ്, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, ലിഫ്റ്റ് ഓപ്പറേറ്റർ, അറ്റൻഡർ, സെക്യൂരിറ്റി ഗാർഡ്, പേഷ്യന്റ് കെയർ അസിസ്റ്റന്റ് (യോഗ്യത: ജിഡിഎ), പേഷ്യന്റ് ഷിഫ്റ്റർ (യോഗ്യത: ജിഡിഎ), സെയിൽസ് ഗേൾ, വാർഡൻ, റൂം സർവീസ്, പെയിന്റർ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. രജിസ്ട്രേഷൻ പ്രായപരിധി 40 വയസ്. ഫോൺ: 8921916220, 0471 2992609.