ജില്ലയിലെ പി.എം.ജി.എസ്.വൈ ഓഫീസുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമാണ് യോഗ്യത. റോഡ്/പാലം പ്രവൃത്തി പരിചയമുള്ളവര്‍ക്കും അധിക സാങ്കേതിക യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 29 വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായോ, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.എം.ജി.എസ്.വൈ), പോപ്പുലര്‍ ബില്‍ഡിങ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ വിലാസത്തിലോ അപേക്ഷ നല്‍കണം. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 31 രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04936-203774, ഇ മെയില്‍: piuwayanad@gmail.com.
