അംശാദായ കുടിശ്ശികയാല്‍ അംഗത്വം നഷ്ടപ്പെട്ട കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്ക് കുടിശ്ശിക തുക ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ജില്ലാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസിലും നവംബര്‍ ആറിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ സുല്‍ത്താന്‍ ബത്തേരി ഗാന്ധി ജംഗ്ഷനിലെ ബിന്‍ടെക്സ് ടൈലേഴ്സിലും നവംബര്‍ 15 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ മാനന്തവാടി ക്ലബ്കുന്ന് റോഡിലെ ബിഎംഎസ് ഓഫീസിലും ക്യാമ്പുകള്‍ നടക്കും. ഫോണ്‍: 04936 206426