പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി പ്രസിഡന്റ് പി. ബാലൻ പ്രഖ്യാപിച്ചു. ഭൂമിയും വീടുമില്ലാത്ത മൂന്ന് കുടുംബങ്ങൾക്ക് ഭൂമിയും വീടില്ലാത്ത 28 കുടുംബങ്ങൾക്ക് വീടും നൽകി. 11 കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണവും പൂര്‍ത്തിയായി. 31 കുടുംബങ്ങൾക്ക് അവകാശ രേഖകളും 18 കുടുംബങ്ങൾക്ക് വരുമാനദായക പദ്ധതികളും അനുവദിച്ചു. 54 കുടുംബങ്ങൾക്ക് സ്ഥിരമായി ഭക്ഷണവും 60 കുടുംബങ്ങൾക്ക് മരുന്നും അനുവദിച്ചു. അതിദാരിദ്ര്യ മുക്ത പ്രഖ്യാപന യോഗത്തിൽ വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാൻ പി.എ ജോസ്, ഭരണസമിതി അംഗങ്ങൾ, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി അനീഷ് പോൾ, അതിദാരിദ്ര്യ കുടുംബാംഗങ്ങൾ എന്നിവര്‍ പങ്കെടുത്തു.
