ഗവ സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഗ്രികൾച്ചർ വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ റെഡി ടു മഷ്റൂം കിറ്റ് കൂൺതൊട്ടിൽ വിപണിയിലേക്ക്. കിറ്റിന്റെ വിത്പന ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് നിർവഹിച്ചു. കൂൺ കൃഷിയുടെ സങ്കീർണ്ണതകൾ ഒഴിവാക്കി വീടുകളിൽ എളുപ്പത്തിൽ കൂൺ വളർത്താനാകുന്ന രീതിയിലാണ് കൂൺതൊട്ടിൽ രൂപകല്പന ചെയ്തിരിക്കുന്നത്. ഒരു കിറ്റിന് 300 രൂപയാണ് വില ഈടാക്കുന്നത്.

എസ്.എം.സി ചെയർമാൻ സുഭാഷ് ബാബു അധ്യക്ഷനായ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി നാരായണൻ, സീനിയർ അസിസ്റ്റൻ്റ് ഡോ. സന്ധ്യ, എൻ.എസ്.എസ് കോ-ഓർഡിനേറ്റർ വി.എസ് നിത, സ്റ്റാഫ് സെക്രട്ടറി ഡി.കെ സിന്ധു, അഗ്രികൾച്ചർ അധ്യാപകരായ സാന്ദ്ര സ്റ്റീഫൻ, എ.ടി ഷൈജു, മദർ പി.ടി.എ പ്രസിഡൻ്റ് സ്മി