കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഇരുപത്തി മൂന്നാമത് ആൾ ഇന്ത്യാ എഡ്യൂക്കേഷണൽ ഓഡിയോ & വീഡിയോ ഫെസ്റ്റിവലിൽ കൈറ്റ് വിക്ടേഴ്സ് നിർമ്മിച്ച ‘കാടറിവിന്റെ അമ്മ ‘ക്കു (Mother Of Forrest Knowledge) മികച്ച വിദ്യാഭ്യാസ പരിപാടിക്കുള്ള അവാർഡ് ലഭിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമിച്ച വിദ്യാഭ്യാസ പരിപാടിയാണ് ഇത് . പച്ചമരുന്ന് വൈദ്യത്തില്‍ പ്രഗത്ഭയും പേരുകേട്ട വിഷഹാരിയുമായ ലക്ഷ്മിക്കുട്ടി അമ്മയുടെ ജീവിതവും, ആയൂർവേദ ചികിത്സാ രംഗത്ത് നൽകിയ സംഭാവനകളെയും നാട്ടറിവുകളെയും സമഗ്രമായി ഈ പരിപാടിയിൽ പ്രതി പാദിക്കുന്നു .
പരിപാടിയുമായി ബന്ധപ്പെട്ട അംഗങ്ങളെ വിദ്യാദ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി.രവീന്ദ്ര നാഥ് അഭിനന്ദനമറിയിച്ചു. വിക്ടേഴ്സ് ചാനലിൽ ഡിസംബർ നാല് ചൊവ്വാഴ്ച്ച വൈകുന്നേരം ഏഴിനും ബുധനാഴ്ച രാവിലെ എട്ടിനും കടറിവിന്റെ അമ്മ സംപ്രേക്ഷണം ചെയ്യും.