വയനാട് ജില്ലാ ഏകസൈസ് വകുപ്പ്, വിമുക്തി മിഷൻ, സൈറ്റ് വായനാട് എന്നിവ സംയുക്തമായി ജില്ലയിലെ ഗോത്ര മേഖലയിലെ വിദ്യാർത്ഥികളെ സര്‍ക്കാര്‍ ജോലി നേടാൻ പ്രാപ്തരാക്കുകയെന്ന ഉദ്ദേശത്തോടെ സൗജന്യ പി.എസ്.സി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിൽ വച്ച് ഞായറാഴ്ച്ചകളിലാണ് ഗോത്രകിരണം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ക്ലാസ്സുകൾ നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ എട്ടിനകം 9744562955 (വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ), 9946402344 (കൽപ്പറ്റ), 7012843876 (സുൽത്താൻ ബത്തേരി), 9605240124 (മാനന്തവാടി) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.