വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഔവര്‍ റസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി പരിശീലന പരിപാടിയിലേക്ക് റിസോഴ്സ്പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നു. ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലും പ്രവൃത്തി പരിചയമാണ് യോഗ്യത. അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലുമുള്ള രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമാണ് വെള്ള പേപ്പറില്‍ തയ്യാറാക്കുന്ന അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്, മീനങ്ങാടി, വയനാട്, പിന് – 673591 വിലാത്തില്‍ നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 04936 246098, 9946326974.
