മഞ്ഞനിക്കര പ്രാഥമിക ആരോഗ്യകേന്ദ്രം വീണാജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആരോഗ്യകേന്ദ്രത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും മഞ്ഞനിക്കര ദയറായിലേയ്ക്ക് എത്തുന്ന ആയിരകണക്കിന് തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഏറെ സഹായകരമാകുമെന്നും എംഎല്‍എ പറഞ്ഞു. പുതിയ കെട്ടിടത്തിനായി സ്ഥലം വിട്ടുനല്‍കിയ പള്ളിഭാരവാഹികള്‍ക്ക് എംഎല്‍എ നന്ദി അറിയിച്ചു. 1500 സ്‌ക്വയര്‍ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന കെട്ടിടത്തില്‍ ഓഫീസ് മുറി, മെഡിക്കല്‍ ഓഫീസര്‍ക്കുള്ള മുറി, നഴ്സിങ് സ്റ്റേഷന്‍, സ്റ്റോര്‍ റൂം, ഫാര്‍മസി, ഇമ്യൂണൈസേഷന്‍ മുറി എന്നിവയും അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഒരു ഡോക്ടറടക്കം ആറ് ജീവനക്കാരാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിലുള്ളത്. ടിവി, കുടിവെള്ളം, എന്നിവയും ഒരുക്കിയിട്ടുണ്ട്. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലീല മോഹന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എസ്.പാപ്പച്ചന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആലീസ് രവി, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം സുജാ റെജി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.എല്‍ ഷീജ, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജന്‍ എബി സുഷന്‍, മെഡിക്കല്‍ ഓഫീസര്‍ വിപിന്‍.വി.വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
