കുട്ടികളില്‍ ഉണ്ടാകുന്ന കാഴ്ചക്കുറവിന് കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തില്‍ (ഒ.പി നമ്പര്‍ എട്ട്) ഗവേഷണ അടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്കുന്നു. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ട് മണി മുതല്‍ ഒരു മണിവരെയാണ് ഒ.പി. അഞ്ച് മുതല്‍ 16 വയസ് വരെയുള്ള കുട്ടികള്‍ക്ക് ചികിത്സ പ്രയോജനപ്പെടുത്താം. ഫോണ്‍: 9400196116, 8606175791
ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ്, ക്രമമല്ലാത്ത ഭക്ഷണരീതി, അമിതമായ ഫോണ്‍ ഉപയോഗം എന്നീ കാരണങ്ങളാല്‍ ഉണ്ടാകുന്ന തലവേദനയ്ക്ക് കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തില്‍ (ഒ.പി നമ്പര്‍ എട്ട്) ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്കുന്നു. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഒ.പി സമയം. 18 മുതല്‍ 40 വയസ് വരെയുള്ളവര്‍ക്ക് ചികിത്സ പ്രയോജനപ്പെടുത്താം. ഫോണ്‍: 9496888353
