ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പള്ളിക്കര സ്മാർട്ട് അങ്കണവാടി ധനവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. അങ്കണവാടി പരിസരത്ത് നടന്ന പരിപാടിയിൽ എം. വിജിൻ എം. എൽ. എ അധ്യക്ഷനായി.
തദ്ദേശസ്ഥാപനങ്ങളുടെയും വനിത ശിശു വികസന വകുപ്പിന്റെയും 47,29,666 രൂപചെലവഴിച്ചാണ് സ്മാർട്ട് അങ്കണവാടി നിർമ്മാണം പൂർത്തിയാക്കിയത്.കേരളവാസ്തു മാതൃകയിലുള്ള കെട്ടിടത്തിൽ ലാറ്ററൈറ്റ് വാൾ, ടൈൽ, റബ്ബർ മാറ്റ് ഫ്ലോറിംഗ്, ആർ.സി.സി സ്ലാബ്, ടൈൽഡ് റൂഫ്, വുഡൻ ഡോർ, അലുമിനിയം വിൻഡോ, പ്ലാസ്റ്ററിങ്, പെയിന്റിങ്, യാർഡ് ഇൻറ്റർലോക്കിംഗ്, റാമ്പ് നിർമ്മാണം, കോമ്പൗണ്ട് വാൾ, ഗേറ്റ് എന്നിവയാണ് സജ്ജമാക്കിയത്.കൂടാതെ ഫർണിച്ചറും കളിയുപകരണങ്ങളും സജ്ജീകരിച്ചു.
പദ്ധതിക്കായി 25,31,753 രൂപ ജില്ലാ പഞ്ചായത്ത് വിഹിതമായും 2,17,447 രൂപ ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമായും, 20 ലക്ഷം രൂപ വനിത ശിശു വികസന വകുപ്പിന്റെ വിഹിതമായും ലഭിച്ചു.
പരിപാടിയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി. സ്വപ്ന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി ഷാജിർ, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി നിഷ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വി സജീവൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ പത്മിനി, രേഷ്മ പരാഗൻ,പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി ഇ നിർമ്മല, സി എച്ച് പ്രദീപ്കുമാർ, കെ അനിത, പ്രോഗ്രാം ഓഫീസർ സി എ ബിന്ദു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സി ഡി പി ഒ പങ്കജാക്ഷി കൊട്ടൂർ, ആസൂത്രണ സമിതി ഉപാ ധ്യക്ഷൻ കെ വി നാരായണൻ, കെ മോഹനൻ, വി കെ വിജയൻ, ഷാജി കല്ലേൻ, ഇക്ബാൽ മുട്ടിൽ, കെ ഗണേശൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി രാജീവൻ എന്നിവർ സംസാരിച്ചു.
