കുടുംബശ്രീ സംരഭമായ സഫലം വനിതകളുടെ കശുവണ്ടി സംസ്‌കരണ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ മെഗാ കാഷ്യൂ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 ന് കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മേളയില്‍ കശുവണ്ടിയുടെ 20 ഗ്രേഡുകളും ലഭ്യമായിരിക്കും. കൂടാതെ കശുവണ്ടിയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. മേളയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്. കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ നാളെ മുതല്‍ ഈ മാസം 6 വരെയും, കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ ഈ മാസം അഞ്ചു മുതല്‍ 7 വരെയും, ചെമ്പരിക്ക ബീച്ച്, ബേക്കല്‍ ബീച്ച് എന്നിവിടങ്ങളില്‍ ഏഴു മുതല്‍ ഒന്‍പതു വരെയും ആണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
