ആലപ്പുഴ:കേരള സർക്കാർ ഫിഷറീസ് വകുപ്പ് -ആലപ്പുഴ ജില്ലയിൽ നടപ്പാക്കുന്ന സബ്‌സിഡിയോടു കൂടിയ പാടശേഖര മത്സ്യകൃഷി (അഞ്ച് ഹെക്ടറിന് മുകളിൽ), ഓരുജല കൂടുമത്സ്യകൃഷി(അഞ്ചു പേര് അടങ്ങുന്ന ഗ്രൂപ്പുകൾക്ക്) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫാറം ആലപ്പുഴ ബോട്ടുജെട്ടിക്ക് സമീപമുള്ള മിനി സിവിൽസ്റ്റേഷനിൽ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 12.വിശദവിവരങ്ങൾക്ക് ഫോൺ: 0477-2252814.
