ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കാർമൽ കോളജ് ഓഫ് എൻജിനീയറിങ്് ആൻഡ് ടെക്‌നോളോജിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽമേളയായ ‘ദിശ-2018’ ഡിസംബർ എട്ടിന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി. ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. അൻപതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ മൂവായിരത്തോളം തൊഴിൽ അവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഐടിഐ /ഐടിസി മുതൽ ഡിപ്ലോമ, ബിടെക് , ബിരുദം, ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്ക് തൊഴിൽമേളയിൽ പങ്കെടുക്കാം. പ്രായ പരിധി 40 വയസ്്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് പരമാവധി ആറ് കമ്പനികളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാം. ഇതിനായി ബയോഡാറ്റയുടെ ആറ് പകർപ്പും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പുമായി കൃത്യം 8:30ന് പുന്നപ്ര കാർമൽ എൻജിനീയറിങ്് കോളജിൽ എത്തിചേരണം .www.employabilitycentre.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കമ്പനികളുടെ വിവരങ്ങൾ പരിശോധിച്ച് അഭിമുഖത്തിന് സജ്ജരായി തൊഴിൽമേളക്ക് എത്തണം. ആലപ്പുഴയിൽ തന്നെ നിയമനം ആഗ്രഹിക്കുന്നവർക്കും മേളയിൽ അവസരങ്ങൾ ഉണ്ട്്. ഫോൺ :0477-2230624, 8078828780,8078222707.