കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ അനുമോദന പരിപാടിയും എൻ എം എം എസ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള പരിശീലനവും എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ അധ്യക്ഷനായി.
800 വിദ്യാർത്ഥികളെ അനുമോദിച്ചു. 500 കുട്ടികൾ എൻ എം എം എസ് പരീക്ഷ പരിശീലനത്തിൽ പങ്കെടുത്തു. എ.ഡി ആദർഷ്, എ.യു അനീറ്റ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പഠന സഹായികൾ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ കെ രതി, ടി നിഷ, വാർഡ് അംഗം ഒ മോഹനൻ, കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ സമിതി കൺവീനർ സി.വി സുരേഷ് ബാബു, എസ് എസ് കെ ജില്ലാ പ്രൊജക്ട് ഓഫീസർ ഇ സി വിനോദ്, തളിപ്പറമ്പ് ഉപജില്ലാ വിദ്യാഭാസ ഓഫീസർ കെ മനോജ്, ബിപിഒമാരായ എം വിനോദ് കുമാർ, കെ രഞ്ചിത്ത്, മുൻപഞ്ചായത്ത് പ്രസിഡന്റ് കെ വി രാമകൃഷ്ണൻ, കണ്ണപുരം ബാങ്ക് സെക്രട്ടറി കെ ശിവദാസൻ എന്നിവർ സംസാരിച്ചു.
