നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ 2019-2020 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. 2019-2020 വര്‍ഷത്തെ പ്ലാന്‍ ഫണ്ടിനത്തില്‍ പൊതുവിഭാഗം, പട്ടികജാതി വിഭാഗം, പട്ടികവര്‍ഗ വിഭാഗം എന്നിവരുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 8,79,85000 (8.79 കോടി) രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പൊതുവിഭാഗത്തിന് ഭവന നിര്‍മാണത്തിനായി 1,26,75200 രൂപയും മാലിന്യ സംസ്ക്കരണത്തിന് 50,70080 രൂപയും വനിത ക്ഷേമത്തിന് 75,30980 രൂപയും വയോധികര്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 37,65490 രൂപയും ശിശുമാനസിക വൈകല്യം നേരിടുന്നവര്‍ക്കായി 37,65490 ഉും ഉല്പാദനമേഖലയ്ക്ക് 1,52,10240 രൂപയും വകയിരുത്തിയതായി പ്രസിഡന്റ് അറിയിച്ചു. പട്ടികജാതിപട്ടികവര്‍ഗ ക്ഷേമത്തിനായി 2,46,09000 രൂപയാണ് പ്ലാന്‍ ഫണ്ടില്‍ നിന്നും വകയിരുത്തിയത്. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സതി ഉണ്ണി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങള്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, മെംബര്‍മാര്‍, നിര്‍വഹണോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
