ജില്ലയിലെ വൃക്കരോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ എണ്ണം കൂട്ടുന്നത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കാന്‍ പാലക്കാട് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.
ജില്ലാ ഹോമിയോ ആയുര്‍വേദ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെ സംബന്ധിച്ചും ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കത്ത് നല്‍കും. പാലക്കാട് മേലാമുറി ജങ്ഷനില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് നിയന്ത്രണവിധേയമാക്കാന്‍ പ്രദേശത്ത് ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കേണ്ടതുണ്ട്. പൊതുജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വിധം കല്‍മണ്ഡപം ബൈപാസ് റോഡില്‍ മാലിന്യം കുന്നുകൂടുന്നതില്‍ പരിഹാരം തേടി മരുതറോഡ് പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് കത്ത് നല്‍കും.
പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു അധ്യക്ഷനായി. പാലക്കാട് തഹസില്‍ദാര്‍ കെ. ആനിയമ്മ വര്‍ഗീസ്, മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍, വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എയുടെ പി.എ അനില്‍കുമാര്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
