വിഷന്‍ 2031 സെമിനാറിന്റെ ഭാഗമായി പോലീസ്, ജയിൽ, അഗ്നിരക്ഷാ, ദുരന്തനിവാരണ വിഭാഗങ്ങളിൽ വരുത്തേണ്ട കാതലായ മാറ്റങ്ങൾ സംബന്ധിച്ച് വിദദമായ ചർച്ചയും നിർദ്ദേശങ്ങളുമാണ് ഉയർന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ദുരന്ത ങ്ങളെ മുൻകൂട്ടി പ്രവചിക്കുന്നതിനും ഫലപ്രദമായ രക്ഷാപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും സമഗ്രമായ ആശയങ്ങൾ ചർച്ചയിൽ ഉയർന്നു.
ദുരന്ത നിവാരണത്തിന് മനുഷ്യശേഷിയും സാങ്കേതികവിദ്യയും ഏകോപിപ്പിക്കണം
വിഷന്‍ 2031 പദ്ധതിയുടെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ സംവിധാനത്തെ ആധുനികവും സാങ്കേതികമായും കരുത്തുറ്റതാക്കാനുള്ള പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. എന്‍ഡിആര്‍എഫ് മുന്‍ ഡി.ജി.പി ഡോ. പി.എം നായര്‍ മോഡറേറ്ററായി.
സംസ്ഥാനത്തെ എല്ലാ വകുപ്പുകളും പോലീസ്, ഫയര്‍ ഫോഴ്സ്, ഫോറസ്റ്റ്, പി.ഡബ്ലിയു.ഡി, ആരോഗ്യവകുപ്പ്, പഞ്ചായത്തുകള്‍, കോസ്റ്റല്‍ പോലീസ്, എന്‍.സി.സി, എന്‍.എസ്.എസ്, ആശാ വര്‍ക്കർമാർ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് ദുരന്ത മാനേജ്‌മെന്റ് ഗ്രിഡ് രൂപീകരിക്കുന്നത് ദുരന്തനിവാരണപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ സഹായഹോടെ ഭൂകമ്പം, മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം സജ്ജമാക്കണമെന്നും, ഐ.എസ്.ആര്‍.ഒയുമായും അക്കാദമിക് സ്ഥാപനങ്ങളുമായും ചേര്‍ന്ന് ”കേരള ഫ്‌ളഡ് ഇന്റലിജന്‍സ് ഹബ്” സ്ഥാപിച്ച് ഉപഗ്രഹ, എ.ഐ അടിസ്ഥാനത്തിലുള്ള റിയല്‍ടൈം വെള്ളപ്പൊക്ക നിരീക്ഷണവും മുന്നറിയിപ്പും നല്‍കണമെന്നും നിര്‍ദേശം വന്നു.
കേരളം 2031ഓടെ കേരളം ഡിജിറ്റല്‍ പാരമ്പര്യവും മനുഷ്യശേഷിയും ചേര്‍ത്ത് ദേശത്തിന് മാതൃകയാകുന്ന സ്മാര്‍ട്ട് സുരക്ഷാ സംസ്ഥാനമായി മരണമെന്ന ഗ്ലോബല്‍ ചീഫ്, ഡിജിറ്റല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടോണി തോമസ് പറഞ്ഞു. ചര്‍ച്ചയില്‍ പാനലിസ്റ്റായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സമഗ്ര കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ (ഐ സി സി സി 2.0) വഴി, റോഡ് അപകടം, പ്രകൃതിദുരന്തം തുടങ്ങി ഏത് അടിയന്തിരാവസ്ഥയിലും, ഒരു ഏകീകൃത, ഡാറ്റാ-പ്രേരിത പ്രതികരണം ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള പോലീസ്, കെ.എസ്.ഡി.എം.എ എന്നിവര്‍ സ്‌കൂള്‍, കോളേജ്, സമൂഹ തലങ്ങളില്‍ ട്രാഫിക് നിയമങ്ങള്‍, ഫസ്റ്റ് എയ്ഡ്, പരിസ്ഥിതി സംരക്ഷണം, ദുരന്തപ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ സുരക്ഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണമെന്ന് കേരള ലോ അക്കാദമി ഹോണററി ഡയറക്ടര്‍ നാഗരാജ് നാരായണന്‍ പറഞ്ഞു.
റോഡപകടങ്ങള്‍ കുറക്കാനും ഗതാഗതസുരക്ഷ ഉറപ്പാക്കാനും ആധുനിക സാങ്കേതികവിദ്യകള്‍ അനിവാര്യമാണെന്ന് നാറ്റ്പാക് ഗവേഷകന്‍ വി.എസ് സഞ്ജയ് കുമാര്‍ പറഞ്ഞു. സേഫ് സ്പീഡ്, സേഫ് കേരള പോലുള്ള പരിപാടികള്‍ വികസിപ്പിക്കുന്നതോടൊപ്പം ബോധവല്‍കരണം, ഡ്രൈവര്‍മാര്‍ക്ക് പരിശീലനം, പ്രോത്സാഹന പദ്ധതി എന്നിവയിലൂടെ ദീര്‍ഘകാല റോഡുസുരക്ഷാ സംസ്‌കാരം വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. സി ഐ എസ് എഫ് ഐ ജി ജോസ് മോഹന്‍, കേരള ഹൈക്കോടതി സീനിയര്‍ അഡ്വ. എസ് ശ്രീകുമാര്‍ എന്നിവരും പാനലിസ്റ്റുകളായി.
കുറ്റകൃത്യങ്ങളെ മുന്‍കൂട്ടി തടയാന്‍ കഴിയുന്ന പ്രോ ആക്ടീവ് പോലീസ് സംവിധാനം നടപ്പാക്കണം
കുറ്റകൃത്യങ്ങളെ മുന്‍കൂട്ടി തടയാന്‍ കഴിയുന്ന പ്രോ ആക്ടീവ് പോലീസ് സംവിധാനത്തെയാണ് കേരളം ലക്ഷ്യമിടുന്നത്. എ.ഐ, മെഷീന്‍ ലേണിംഗ്, ഡാറ്റാ അനാലിസിസ് എന്നീ സാങ്കേതികവിദ്യകളെ ഉപയോഗിച്ച് ഹോട്ട്‌സ്‌പോട്ടുകള്‍ തിരിച്ചറിയുകയും പ്രവചനാത്മക പോലീസിംഗ് നടപ്പാക്കുകയും ചെയ്യണമെന്ന് നിർദ്ദേശം.
നിയമപരിപാലനവും ക്രമസമാധാന സംരക്ഷണവും എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് കേരള പോലീസ് സ്വീകരിക്കേണ്ട ഭാവിനയങ്ങള്‍ വിശദമായ ചര്‍ച്ചയായത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനവ്യാപകമായി ഡിജിറ്റല്‍ കുറ്റകൃത്യ അവബോധ യൂണിറ്റുകളും ഹെല്‍പ്പ് ഡെസ്‌കുകളും ആരംഭിക്കണം. അതിര്‍ത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ കെസിഒസിഎ നടപ്പാക്കണം. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയ്ക്കും നിയമ സഹായത്തിനുമായി മൈഗ്രന്റ് ഐഡന്റിഫിക്കേഷന്‍ പോര്‍ട്ടല്‍ സ്ഥാപിക്കുകയും സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജനമൈത്രി, നാര്‍ക്കോട്ടിക് ക്ലബുകള്‍ എന്നിവയുടെ സഹായത്തോടെ യുവജനങ്ങളെ മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണത്തിലേക്ക് കാണാമെന്നും നിർദ്ദേശം ഉയർന്നു.
ജനങ്ങളുടെയും പോലീസിന്റെയും സഹകരണത്തോടെ, സാങ്കേതികവിദ്യയും മാനുഷിക മൂല്യങ്ങളും ചേര്‍ത്ത് ലോകത്തിന് മാതൃകയാകുന്ന, കാര്യക്ഷമവും, ജനകേന്ദ്രിതമായ പോലീസ് സേനയുമായി കേരളം മുന്നോട്ട് നീങ്ങുകയാണെന്നും പാനല്‍ ചര്‍ച്ച ചൂണ്ടിക്കാട്ടി.
പാനല്‍ ചര്‍ച്ചയില്‍ മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മോഡറേറ്ററും, ഇന്ത്യന്‍ പോലീസ് ഫൗണ്ടേഷന്‍ സ്ഥാപകനും വൈസ് ചെയര്‍മാനും ആസാം മേഘാലയ സംസ്ഥാനങ്ങളുട മുന്‍ ഡിജിപിയുമായ എന്‍. രാമചന്ദ്രന്‍, സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍, സിബിഐ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസര്‍ ഡോ. എസ് മിനി, കേരള അസോസിയേഷന്‍ ഫോര്‍ വോളണ്ടറി ആക്ഷന്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ പ്രസ്രീന്‍ കുന്നംപിള്ളി എന്നിവര്‍ പാനലിസ്റ്റുകളുമായി.
ജയിൽ മോചിതരുടെ ക്ഷേമവും പുനരധിവാസവും ഉറപ്പ് വരുത്തണം
തടവുകാരുടെയും ജയിൽ മോചിതരാകുന്നവരുടെയും ക്ഷേമവും 2031 ആകുന്നതോടെ ഈ പുനരാധിവാസവും ഉറപ്പുവരുത്തുക. അതുവഴി 2031 മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന് നിർദ്ദേശം. ജയിൽ നിയമങ്ങളുടെ പരിഷ്കരണം എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് നിർദ്ദേശം.
കഞ്ചാവ് കേസുകളിൽ പിടിക്കപ്പെടുന്നവരെ പരിശോധിക്കാൻ പ്രത്യേക സെൻസർ സംവീധാനം ജയിലിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് ജനറൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് മുൻ ഡയറക്ടർ ജനറൽ ഋഷി രാജ് സിംഗ് പറഞ്ഞു. കുറ്റവാളികളെ സമൂഹത്തിലേക്ക് മടങ്ങി വരാൻ പ്രാപ്തരാക്കണം വിഭവ സമാഹരണം സാധ്യമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുഭവപൂർണ്ണമായ നയം സർക്കാർ സ്വീകരിക്കുമെന്ന് ജയിൽ ബോർഡ് ഓഫ് വിസിറ്റേഴ്‌സ് അംഗം എം. രാജഗോപാൽ എംഎൽഎ പറഞ്ഞു.
പ്രിസൺ ഡെവലപ്മെന്റ് ഫണ്ട് ജയിലിന്റെ ആവശ്യത്തിനായി ഫലപ്രദമായി ഉപയോഗിക്കാൻ നടപടികൾ സ്വീകരിക്കണം. ജയിലുകളിൽ ആവശ്യത്തിന് ഫോർവീലർ വാഹനങ്ങൾ ആംബുലൻസ് ഉൾപ്പെടെയുള്ള ഫോർവീലർ വാഹനങ്ങൾ വേണം. അന്തേവാസികൾ നടത്തുന്ന കഫ്റ്റീരിയ പെട്രോൾ പമ്പ് പോലെയുള്ള വിജയകരമായ സംരംഭങ്ങളുടെ തലപ്പത്ത് പുതിയ സ്റ്റാഫ് പാറ്റേൺ കൊണ്ടുവരണം. എം എസ് ഡബ്ലിയു, ക്ലിനിക്കൽ സൈക്കോളജി പൂർത്തിയാക്കിയ സോഷ്യൽ വർക്ക് ജയിലിൽ സേവനം ജയിലിൽ നിർബന്ധമാക്കണം. വെൽഫെയർ ഓഫീസറെ നിയമിക്കണം.
ജയിലുകളിൽ തടവുകാരുടെ ബാഹുല്യവും വിചാരണ തടവുകാരുടെ തടങ്കൽ കാലയളവ് നീളുന്നതും തടവുകാരുടെ വ്യക്തിഗത ശ്രദ്ധയ്ക്കും ശ്രദ്ധയ ക്ഷേമത്തിനും തടസ്സം നിൽക്കുന്നുണ്ട്. ഇത് പരിഹരിക്കുന്ന്‌തിന് ജുഡിയിൽ പ്രൊബേഷൻ സംവിധാനം ശക്തിപ്പെടുത്തണം. അർഹമായ കേസുകൾ ജുഡീഷ്യറിയുടെ സഹായത്തോടെ പ്ലീബാർഗോ കോമ്പൗണ്ടിംഗ് തുടങ്ങിയ സംവീധാനങ്ങൾ വഴി തീർപ്പാക്കുക. വനിതാ തടവുകാരുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രത്യേക പ്രി സ്കൂൾ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളും ഉയർന്നു.
ജയിൽ വകുപ്പ് ഡയറക്ടർ ബൽറാം കുമാർ ഉപാധ്യായ ചർച്ചയിൽ മോഡറേറ്ററായി. മുൻ ജയിൽ ഡിഐജിമാരായ ഡി സത്യരാജ്, എസ്. സന്തോഷ്, ജില്ലാ ഗവൺമെന്റ്റ് പ്ലീഡർ അഡ്വ. അജിത്‌കുമാർ,സോഷ്യൽ ജസ്‌റ്റിസ് വകുപ്പ് മുൻ അസിസ്‌റ്റൻ്റ് ഡയറക്ടർ കെ ടി അഷ്‌റഫ് എന്നിവരായിരുന്നു പാനലിസ്റ്റുകൾ.
എല്ലാ ജില്ലകളിലും ഫോറന്‍സിക് സംവിധാനം സാധ്യമാക്കണം
കുറ്റാന്വേഷണം, ഫോറന്‍സിക്, ശിക്ഷാ നടപടികളുടെ നവീകരണം എന്ന വിഷയത്തെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ എല്ലാ ജില്ലകള്‍ കേന്ദ്രീകരിച്ചും ഫോറന്‍സിക് സംവിധാനം സാധ്യമാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നു. ഇതോടൊപ്പം കുറ്റകൃത്യങ്ങള്‍ തരം തിരിച്ച് അന്വേഷിക്കാനുള്ള സംവിധാനം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എ ഐ, സൈബര്‍ ആക്ടിവിറ്റി എന്നിവയില്‍ പ്രത്യേക പരിശീലനം, ദേശീയ തലത്തില്‍ വരുന്ന അന്വേഷണങ്ങള്‍ക്കുള്ള ക്ലിയറന്‍സ് നടപടികള്‍ കുറക്കാനുള്ള സംവിധാനങ്ങള്‍ തുടങ്ങിയ ആശയങ്ങളും ചര്‍ച്ചയുടെ ഭാഗമായി. ഭാവിയില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ സൈബര്‍ ക്രൈം പ്രത്യേക അന്വേഷണ സംവിധാനം ഏര്‍പ്പെടുത്താനും ഇതിനായി ആനുകാലികമായ പരിശീലനം നല്‍കണം. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തെളിവ് ശേഖരണത്തിനായുള്ള ഓഡിയോ, വീഡിയോ എന്നിവ റെക്കോര്‍ഡ് ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു.
മുന്‍ കേരള ഡി ജി പി എ ഹേമചന്ദ്രന്‍ ചര്‍ച്ച നിയന്ത്രിച്ചു. എ ഡി ജി പി എസ് ശ്രീജിത്ത്, ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ കെ.എന്‍ സുജിത്ത്, മുന്‍ ഹൈക്കോടതി ജഡ്ജ് എം.ആര്‍ ഹരിഹരന്‍ നായര്‍, മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. മഞ്ചേരി ശ്രീധരന്‍ നായര്‍, സ്‌പെഷ്യല്‍ സെല്‍ എസ് പി എം.ജെ സോജന്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. രാജേന്ദ്രന്‍ പിലാങ്കട്ട, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് എന്നിവര്‍ പാനലിസ്റ്റുകളായി.
പൊതു ജനങ്ങൾക്ക് സേവനം ലഭിക്കുന്ന വിധത്തിൽ പോലീസ് സ്റ്റേഷനുകൾ മാറണം
നിലവിലെ പോലീസ് സ്റ്റേഷൻ പൊതുജങ്ങൾക്ക് സൗഹൃദപരായമായ അന്തരീരക്ഷത്തിലേക്ക് കൊണ്ടുവരണമെന്നും മനുഷ്യ വിഭവ ശേഷി ക്രമീകരണവും അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെട്ട ഉപയോഗം എന്ന വിഷയത്തെക്കുറിച്ച് നടത്തിയ ചർച്ചയിൽ നിർദേശിച്ചു. നിലവിൽ സേന നേരിടുന്ന അധിക ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി എട്ട് മണിക്കൂർ ജോലി എന്ന സ്ഥിതിയിൽ കൊണ്ടുവരണം, 2030 ആകുമ്പോഴേക്കും പോലീസ് ജനസംഖ്യ അനുപാതം 1:600 കൈവരിക്കുക, നിലവിൽ പോലീസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം 25 ശതമാനത്തിൽ നിന്നും 2032 ആകുമ്പോഴേക്കും 33 ശതമാനമായി ഉയർത്തുക, സിമുലേറ്ററുകളും വെർച്വൽ റിയാലിറ്റി അധിഷ്ഠിത പരിശീലനത്തിനായി ജില്ലാതലത്തിൽ നൈപുണ്യ ലാബുകൾ സ്ഥാപിക്കുക, 2031 ആകുമ്പോഴേക്കും നൂറ് ശതമാനം ഐ എസ് ഒ സർട്ടിഫൈഡ് മോഡൽ പോലീസ് സ്റ്റേഷനുകൾ എന്ന ലക്ഷ്യം കൈവരിക്കുക, 2030 ആകുമ്പോഴേക്കും 5 ഉദ്യോഗസ്ഥർക്ക് ഒരു പ്രവർത്തന വാഹനം എന്ന നിലയിൽ എത്തിച്ചേരുക, എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും സമഗ്രമായ ഒരു മാനസികാരോഗ്യ പിന്തുണാ സംവിധാനം ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ ഉയർന്നു വന്നു.
മുൻ ഡിജിപി പി കെ ഹോർമിസ് തരകൻ ചർച്ച നിയന്ത്രിച്ചു. ജയിൽ ആൻഡ് കറക്ഷണൽ സർവീസ് ജനറൽ ഡയറക്ടർ ബലറാം കുമാർ ഉപാദ്ധ്യായ, തിരുവനന്തപുരം റേഞ്ച് ഡിഐജി എസ് അജിത ബീഗം, സുപ്രീംകോടതി അഡ്വക്കേറ്റ് എം ആർ അഭിലാഷ്, കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു, കേരള പോലീസ് അസോസിയേഷൻ പ്രസിഡന്റ് അഭിജിത്ത്, ദ ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാൽ, ലോ സെക്രട്ടറി കെജി സനൽ കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സൈബർ ലാബ് എസ് ഒ സി നെറ്റ്‌വർക്ക് എന്നിവ സജ്ജികരിക്കുക
ലഹരി, സൈബർ സംഘടിത കുറ്റകൃത്യങ്ങളെ തടയുക എന്നീ വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ചർച്ചയിൽ സംസ്ഥാന വ്യാപക സൈബർ സുരക്ഷയും ഡിജിറ്റൽ ഡാറ്റ സംരക്ഷണവും ഉറപ്പാക്കുക, ഹെഡ് ക്വാർട്ടേഴ്‌സ് സൈബർ കമാൻഡ് സെന്ററുമായി ബന്ധിപ്പിച്ച് ജില്ലകളിൽ 20 പ്രവർത്തനക്ഷമമായ സൈബർ ലാബ്, എസ്‌ഒസി നെറ്റ്‌വർക്ക് എന്നിവ സജ്ജീകരിക്കുക, പ്രെഡിക്റ്റീവ് പോലീസിംഗിനും ഡാർക്ക് നെറ്റ് ട്രാക്കിംഗിനും പ്രാപ്തമായ ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് സ്ഥാപിക്കുക, ടയർ ടൂ ഫോറൻസിക് ശേഷിയുള്ള ഒരു പ്രത്യേക സൈബർ അന്വേഷണ സ്ക്വാഡ് എല്ലാ ജില്ലയിലും ഉണ്ടായിരിക്കണം, ടയർ വൺ സൈബർ സ്കിൽ സർട്ടിഫിക്കേഷൻ ഉള്ള എല്ലാ ഉദ്യോഗസ്ഥരും ടയർ ത്രീ അഡ്വാൻസ്ഡ് ഡൊമെയ്‌നുകളിൽ പരിശീലനം ലഭിച്ച സ്പെഷ്യലിസ്റ്റുകളും ഉണ്ടായിരിക്കുക തുടങ്ങിയ നിർദേശങ്ങൾ ഉയർന്നു വന്നു.
ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ സ്ഥാപകനും വൈസ് ചെയർമാനും മുൻ ഡിജിപിയുമായ എൻ രാമചന്ദ്രൻ, നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ ലെഫ്റ്റനന്റ് ജനറൽ എം യു നായർ, എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർ, ഡി എസ് സി ഐ വൈസ് പ്രസിഡന്റ് വെങ്കിടേഷ് മൂർത്തി, എൻസിബി സോണൽ ഡയറക്ടർ ദീപൻ ഭദ്രൻ, അരവിന്ദൻ, സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പി പ്രേംനാഥ്, സെന്റർ ഫോർ അഡിക്ഷൻ മെഡിസിൻ പ്രൊഫസർ ഡോ. വിവേക് ബെന്ഗൽ, എ ഐ എം എസ് എൻഡിഡിടിസി പ്രൊഫസർ അതുൽ അംബേദ്കർ എന്നിവർ പാനലിസ്റ്റുകളായി.
ലിംഗനിരപേക്ഷമായ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് നടപ്പാക്കണം
പൊലീസിൽ 33 ശതമാനം വനിതാ പ്രതിനിധിത്വം ഉറപ്പാക്കുന്നതിനായി ലിംഗനിരപേക്ഷമായ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് നടപ്പാക്കണ മെന്ന് മികച്ച പരിരക്ഷ -സ്ത്രീകൾക്കും കുട്ടികൾക്കും ദുർബല വിഭാഗങ്ങൾക്കും എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിൽ നിർദ്ദേശം ഉയർന്നു.
എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സോഷ്യൽ പോലീസ് വിംഗ് രൂപീകരിക്കണം. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കോളേജ് തലത്തിലും നടപ്പാക്കണമെന്നും പ്രത്യേകമായ ഒരു ട്രെയിനിംഗ് അക്കാദമി സ്ഥാപിക്കണമെന്നും സെമിനാറിൽ നിർദ്ദേശം ഉയർന്നു.
ഗാർഹിക പീഡനത്തിനെതിരെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ സുരക്ഷാ വിഭാഗം രൂപീകരിക്കണം. ഗാർഹിക പീഡനത്തിന് ഇരയായ വനിതകളെ പിന്തുണയ്ക്കുന്നതിനായി എല്ലാ വകുപ്പുകളും ചേർന്ന ജില്ലാതല കൂട്ടായ്മകളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കണം.
തെരഞ്ഞെടുക്കപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി പ്രത്യേക ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കണം.എല്ലാ ജില്ലകളിലുമുള്ള സ്പെഷ്യൽ ജൂവനൈൽ പോലീസ് യൂണിറ്റുകളും ആന്റി-ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റുകളും സൈബർ ട്രാഫിക്കിംഗിനെയും ഓൺലൈൻ ബാലപീഡനത്തെയും നേരിടാൻ സാങ്കേതികമായി ശക്തമാക്കണം.
സി.എ.ടി മുൻ മെമ്പർ ഭാമതി ബാലസുബ്രമണ്യം മോഡറേറ്ററായി. നാഷണൽ ലോ യൂണിവേഴ്‌സിറ്റി ഒഡീഷ അസിസ്റ്റൻ്റ് പ്രൊഫസർ മുൻ ഡി.ജി.പി ഡോ. സത്യജിത് മൊഹന്തി, കാസറഗോഡ് കുടുംബ കോടതി ജഡ്‌ജ് സി ദീപു , സി.ബി.ഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യ, സഖി സെക്രട്ടറിയും വിആർസി ജില്ലാ കോഓർഡിനേറ്ററുമായ അഡ്വ ജെ സന്ധ്യ, ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർ ഡോ. അഡ്വ. ജെ മോഹൻ രാജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് പ്രൊഫസർ ഡോ. അനീഷിയ ജയദേവ്,
ബ്ലൂ പോയിന്റ് ഒആർജി സിഇഒ ബേബി പ്രഭാകരൻ എന്നിവർ പാനലിസ്റ്റുകളായി
