സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളഅസാപ് കേരളയുടെ ലക്കിടി സെന്ററിൽ നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു വാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർക്ക് https://forms.gle/THbV5Su474kNiTpCA എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 9495999667,9895967998.
സ്വയംതൊഴിൽ വായ്പക്ക് അപേക്ഷിക്കാം
എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മൾട്ടിപർപ്പസ് സർവീസ് സെന്റർ /ജോബ് ക്ലബ്ബ് ,കെസ്റൂ പദ്ധതി പ്രകാരം സബ്‌സിഡിയുള്ള സ്വയം തൊഴിൽ വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. മൾട്ടിപർപ്പസ് സർവീസ് സെന്റർ /ജോബ് ക്ലബ്ബ് എന്നിവക്ക് പരമാവധി വായ്പ 10 ലക്ഷവും സബ്സിഡി രണ്ടു ലക്ഷവുമാണ്. 21നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക സമുദായത്തിന് മൂന്ന് വർഷവും പട്ടികജാതി പട്ടികവർഗം ഭിന്നശേഷി വിഭാഗത്തിന് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. കെസ്റു പദ്ധതിയിൽ പരമാവധി വായ്പ ഒരു ലക്ഷമാണ്. പ്രായപരിധി 21 നും 50 നും മധ്യേ. രണ്ടു പദ്ധതിക്കും കുടുംബ വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കവിയാത്തവർക്കാണ് അപേക്ഷിക്കാൻ അർഹത. താൽപര്യമുള്ളവർക്ക് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫോൺ : 0497-2700831, 0490-2474700, 0490- 2327923, 0460-2209400
കുടിശ്ശികക്ക് അപേക്ഷിക്കാം
കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് കണ്ണൂർ, കാസർഗോഡ് ജില്ലാ കാര്യാലയങ്ങളിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കിട്ടാ കുടിശ്ശികക്ക് അവകാശവാദം ഉന്നയിക്കാം. 2018 മുതൽ 2021 വരെയുള്ള കാലയളവിലെ കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ ഗസറ്റിൽ ലഭ്യമാണ്. ഫോൺ: 0497- 2709096
