പൊന്മള പഞ്ചായത്തിലെ ജി.യു.പി സ്‌കൂളിന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

പരിപാടിയില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മലപ്പുറം എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരിച്ചു. പൊന്മള പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സുഹറാബി കൊളക്കാടന്‍, മലപ്പുറം എ.ഇ.ഒമാരായ സന്തോഷ് കുമാര്‍, ജോസ്മി ജോസഫ്, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ പി. മുഹമ്മദലി, എന്‍.കെ. അഹമ്മദ്, എം.പി. ശരിശധന്‍, കെ. ആയിഷ, ആര്‍.കെ. ബിനു, ഡി. ഖമറുന്നീസ എന്നിവര്‍ സംസാരിച്ചു.