ഫിഷറീസ് വകുപ്പിന്റെ ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഫിഷറി ഗാർഡിനെ നിയമിക്കുന്നു. വി എച്ച് എസ് സി ഫിഷറീസ് സ്രാങ്ക് ലൈസൻസ് എന്നീ യോഗ്യതയുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നവംബർ ഏഴിന് രാവിലെ 10.30 നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. മത്സ്യബന്ധന യാനങ്ങളിലോ മറ്റു യാനങ്ങളിലോ സേവനമനുഷ്ടിച്ചവർക്കും മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്നുള്ളവർക്കും മുൻഗണന. ഫോൺ : 0497-2731081
