കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിംഗ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ രണ്ടാംഘട്ട സമ്പർക്ക ക്ലാസുകൾ ഡിസംബർ എട്ട്, ഒൻപത് തിയതികളിൽ തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വിറ്റ് ഹാളിലും ഡിസംബർ 15, 16 തിയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.15 വരെ നടത്തും.  സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ പ്രവേശന ഫീസ്, ട്യൂഷൻ ഫീസ് എന്നിവ അടച്ച പഠിതാക്കൾക്ക് ക്ലാസിൽ പങ്കെടുക്കാം.  കോഴ്‌സിനുള്ള നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും ഒരു പകർപ്പും പരിശോധനയ്ക്കായി ഹാജരാക്കണം.  കൂടുതൽ വിവരങ്ങൾ www.niyamasabha.org ൽ ലഭ്യമാണ്.