കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഡിസംബർ അഞ്ചു മുതൽ 15 വരെ ജില്ലകളിൽ ഖാദി റിഡക്ഷൻ മേളകൾ സംഘടിപ്പിക്കും. മേളകളിൽ ഖാദി കോട്ടൺ, മസ്‌ളിൻ, ഖാദി സിൽക്ക്, സ്പൺ സിൽക്ക്, പോളിവസ്ത്ര തുണികൾ, ദോത്തികൾ, കോട്ടൺ-സിൽക്ക് സാരികൾ, ഷർട്ടിംഗ് മെറ്റീരിയലുകൾ, ബെഡ് ഷീറ്റുകൾ, ഫർണിഷിംഗ് തുണിത്തരങ്ങൾ, ടർക്കി ടവ്വലുകൾ, കോട്ടണിലും സിൽക്കിലുമുള്ള റെഡിമെയ്ഡ് ഷർട്ടുകൾ മുതലായ ഖാദി തുണിത്തരങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ റിഡക്ഷൻ ലഭിക്കും.
ഇതിനുപുറമെ സർക്കാർ റിബേറ്റും നൽകുമെന്ന് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അതതു ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുകളുമായോ 0471-2471695 എന്ന നമ്പരിലോ ബന്ധപ്പെടണം.