പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളികൾക്ക് വള്ളവും വലയും പി വി സി വാട്ടർ ടാങ്കും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല വിതരണ ഉദ്ഘാടനം നടത്തി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ സുരേഷ് പദ്ധതി വിശദീകരിച്ചു. അഞ്ച് തോണിയും വലയും 27 പി വി സി വാട്ടർ ടാങ്കുമാണ് വിതരണം ചെയ്തത്. 4.5 ലക്ഷം രൂപ അടങ്കലിലാണ് പദ്ധതി നിർവഹണം നടത്തിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രദീപ് കുമാർ അധ്യക്ഷനായിരുന്നു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ പി.പി മാലിനി, കെ ശോഭന, ടി.കെ പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ കെ.വി മുബ്സീന, ടി രജനി, ഒ.കെ മൊയ്തീൻ, സി.എച്ച് അബ്ദുൾ സലാം, പി രാജൻ, എം ബാലകൃഷ്ണൻ, സി ഷാഫി തുടങ്ങിയവർ പങ്കെടുത്തു.