കണ്ണൂർ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പഞ്ചകര്‍മ പദ്ധതിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ രണ്ട് പുരുഷ തെറാപിസ്റ്റുകളെ നിയമിക്കുന്നു. ഡി എ എം ഇയുടെ ആയുര്‍വേദ തെറാപിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 17ന് രാവിലെ 10.30ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700911
ഐ.എഫ്.സിയില്‍ ആങ്കര്‍, സീനിയര്‍ സി.ആര്‍.പി
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍, മയ്യില്‍, മാങ്ങാട്ടിടം, പരിയാരം, പായം, കതിരൂര്‍, കണിച്ചാര്‍, ആറളം, കൊട്ടിയൂര്‍, പയ്യാവൂര്‍ സി.ഡി.എസുകളില്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകളില്‍ ആങ്കര്‍, സീനിയര്‍ സി ആര്‍ പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്ലസ് ടു, വിഎച്ച്സി അഗ്രികള്‍ച്ചര്‍/ അലൈഡ് സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് ഐ എഫ് സി ആങ്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. എക്സ്റ്റന്‍ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണ. ഇവരുടെ അഭാവത്തില്‍ എതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും കാര്‍ഷിക മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരെ പരിഗണിക്കും. ഉയര്‍ന്ന പ്രായപരിധി 40 വയസ്.
കൃഷി സഖി/പശുസഖി/അഗ്രി സി ആര്‍ പി എന്ന നിലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് സീനിയര്‍ സി ആര്‍ പി തസ്തികയിലേക്ക് അപേക്ഷിക്കാം. സി ആര്‍ പിമാരുടെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 50 വയസ്. അതാത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം നവംബര്‍ 15ന് വൈകീട്ട് അഞ്ചിനകം തപാല്‍ വഴിയോ നേരിട്ടോ കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, ബി എസ് എന്‍ എല്‍ ഭവന്‍, മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍- 670002 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2702080
