നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏകദിന ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ചോലയിൽ ഹാളിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരപരീക്ഷകളില്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്നും, അതിന് കൃത്യമായ പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ആവശ്യമായ പിന്തുണ നല്‍കിയാൽ വിദ്യാലയത്തിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് പഠന സഹായികൾ വിതരണം ചെയ്തു. പരീക്ഷാ പഠനം എളുപ്പമാക്കുന്നതിന് സഹായകമാവുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെ വിദ്യാര്‍ഥികള്‍ക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഉഷ തമ്പി, സീത വിജയന്‍, അംഗങ്ങളായ ബിന്ദു പ്രകാശ്, ബീന ജോസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി. എ ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ബേസില്‍ മാത്യു, കെ. ശ്രീഭാമ എന്നിവർ പങ്കെടുത്തു.
