കണ്ണൂർ ജില്ലയിൽ നിന്നും സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാബോർഡ് അംഗത്വമെടുത്ത് ഒരു വർഷം പൂർത്തിയായി അംശദായം അടച്ചുവരുന്ന അംഗങ്ങളുടെ 2025-26 വർഷത്തെ ബിരുദം, പി.ജി, പ്രൊഫഷണൽ കോഴ്സുകളിൽ അഡ്മിഷൻ നേടിയ മക്കളുടെ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
