പത്തനംതിട്ട: ഭരണരംഗം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാ കളക്ടറുടെ ഡെസ്‌ക്‌ടോപ്പ് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം താലൂക്ക് കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് നടപടിയായി. ഇതോടെ ഔദേ്യാഗിക ജീവിതത്തിലെ ഭാരിച്ച തിരക്കുകള്‍ക്കിടയില്‍ ജില്ലയിലെ തഹസീല്‍ദാര്‍മാര്‍ക്ക് നിരന്തര മീറ്റിംഗുകള്‍ക്കും ജില്ലാ കളക്ടറെ നേരില്‍ക്കണ്ട് ആശയവിനിമയം നടത്തുന്നതിനും ഇനി അലയേണ്ടതില്ല. ജില്ലാ കളക്ടറുടെ ഡസ്‌ക്‌ടോപ്പ് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഇതിന് പരിഹാരമാകും. കളക്ടര്‍ക്ക് ചേംബറില്‍ ഇരുന്ന് തഹസീല്‍ദാര്‍മാരുമായി ആശയവിനിമയം നടത്തുന്നതിനുള്ള ഡെസ്‌ക്‌ടോപ്പ് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിനാണ് തുടക്കമാകുന്നത്. ഈ സംവിധാനത്തിലൂടെ ജില്ലാ കളക്ടര്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ അപ്പപ്പോള്‍ ഉദേ്യാഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും വേഗം തീരുമാനം എടുക്കുന്നതിനും സാധിക്കും.
ജില്ലയിലെ ആറ് താലൂക്ക് ആഫീസുകളിലും ഡെസ്‌ക്‌ടോപ്പ് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. ഉടന്‍തന്നെ വില്ലേജ് ഓഫീസര്‍മാര്‍ മുഖേനയുള്ള ആശയവിനിമയങ്ങള്‍ക്കും ഈ സംവിധാനം നടപ്പാക്കുന്നതിനും തീരുമാനമുണ്ട്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് വകുപ്പ് സജ്ജീകരിച്ച സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സംസ്ഥാന ഐ.ടി മിഷന്‍, ജില്ലാ ഐ.ടി സെല്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഡെസ്‌ടോപ്പ് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം നടപ്പാക്കുന്നത്.
നിലവില്‍ അടിയന്തര സാഹചര്യങ്ങളില്‍ ജില്ലാ കളക്ടര്‍ തഹസീല്‍ദാര്‍മാരെ കളക്ടറേറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ചര്‍ച്ച ചെയ്തിരുന്നത്. ഇതുമൂലം വളരെയധികം സമയനഷ്ടം നേരിടേണ്ടിവന്നിരുന്നു. ജില്ലാ കളക്ടര്‍ക്കും ജില്ലാതല ഉദേ്യാഗസ്ഥര്‍ക്കും മന്ത്രിമാരും സംസ്ഥാന മേധാവികളുമായി ആശയവിനിമയം നടത്തുന്നതിനുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം മാത്രമാണ് നിലവില്‍ കളക്ടറേറ്റില്‍ ഉണ്ടായിരുന്നത്.