ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഞങ്ങളും പറയാം എന്ന പേരിൽ വനിതാ ശിശുവികസന വകുപ്പ് കുട്ടികൂട്ടായ്മ സംഘടിപ്പിക്കും. നവംബർ 14ന് കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രത്തിൽ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾ വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യും. സുരക്ഷിതമായ വിദ്യാലയങ്ങളും പൊതുയിടങ്ങളും, സ്ക്രീൻ അഡിക്ഷനും ലഹരി പദാർഥങ്ങളുടെ ദുരപയോഗവും, ഉത്തരവാദിത്വ രക്ഷകർതൃത്വം, കുട്ടികൾക്കെതിരെയുള്ള അതിക്രമം എന്നീ വിഷയങ്ങളിലാണ് ചർച്ച. പരിപാടി ബാലാവകാശ സംരക്ഷണ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്യും.
