വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കൾക്കുള്ള 2025-26 വർഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളർഷിപ്പിന് https://serviceonline.gov.in/kerala/ വെബ്സൈറ്റ് വഴി ഡിസംബർ 31 വരെ അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ച, പത്താംതരം മുതൽ പി.ജി വരെ കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങൾ/ യൂണിവേഴ്‌സിറ്റികളിൽ റെഗുലർ കോഴ്‌സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാനപരിധി മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ്, മുൻ വർഷത്തെ പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, ഡിസ്ചാർജ് ബുക്ക്, വിമുക്തഭട തിരിച്ചറിയൽ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രക്ഷിതാവിന്റെ ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കണം. വിശദവിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ-0497 2700069.
