നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് SC/ST വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കായി നവംബർ 15ന് ഗവ. ഐ.ടി.ഐ (SCDD) മരിയാപുരത്ത് നടത്താനിരുന്ന തൊഴിൽമേള തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 04712330756, 9895456059.
