വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിന വാരാഘോഷം ചില്‍ ചില്‍ ചൈല്‍ഡ് അറ്റ് കണ്ണൂരിന് ജില്ലയില്‍ തുടക്കമായി. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ക്രൈം ബ്രാഞ്ച് ടി.പി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സി ദിവ്യ അധ്യക്ഷയായി. നവംബര്‍ 14 മുതല്‍ നവംബര്‍ 20 വരെയാണ് ശിശുദിന വാരാഘോഷം.

കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ദേന ഭരതന്‍, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി ആഷില്യ, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങളായ വി.ടി ഷീല, കെ രമേശന്‍, റെജിമോന്‍ തോമസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് സോഷ്യല്‍ വര്‍ക്കര്‍ ദിവ്യ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.