തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് ആകെ ലഭിച്ചത് 195 നാമനിർദേശ പത്രികകൾ. ഇതിൽ 101 എണ്ണം പുരുഷന്മാരുടെ പത്രികകളും 94 എണ്ണം സ്ത്രീകളുടെ പത്രികകളുമാണ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് അവസാനിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം നവംബര്‍ 24 വരെ പിന്‍വലിക്കാം. ഇതിനുശേഷം മാത്രമേ സ്ഥാനാർഥികളുടെ അന്തിമ പട്ടിക വ്യക്തമാകൂ.