ദേവികുളം, മൂന്നാർ പ്രദേശങ്ങളിലെ എസ്ഐആർ എന്യുമറേഷൻ ഫോമുകൾ  പൂരിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി നവംബർ 29,30 തീയതികളിൽ പഴയ മൂന്നാർ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പ് നടത്തുന്നു.  രാവിലെ 10 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് ക്യാമ്പിൻ്റെ പ്രവർത്തന സമയം.  2002 ലെ വോട്ടർ പട്ടിക വിവരങ്ങൾ ആവശ്യമുള്ളവർക്കും,  2025ലെ വോട്ടർ പട്ടികയിൽ പേരുണ്ടായിട്ടും ഫോറം ലഭിക്കാത്തവർക്കും ക്യാമ്പിൻ്റെ സേവനം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് ബിൽഒമാരായ സെൽവി (ബൂത്ത് 71) 8301945692, പ്രഭാവതി (ബൂത്ത് 70) 9446933282, സുമതി ബ്രൂത്ത് 72) 949718 3803 എന്നിവരെ ബന്ധപ്പെടാം.