വയനാട് ജില്ലാ വിമുക്തി മിഷന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍- കല്‍പ്പറ്റ ഗവ ഐ.ടി.ഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി സജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എസ്.എന്‍ ശ്രീജ അധ്യക്ഷയായ പരിപാടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.പി.വജീഷ്,ഐ.ടി.ഐ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ വി.കെ. ഭാസ്‌കരന്‍, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ പി.വി റോയി, ഇ നിസാമുദ്ദീന്‍, പാരാ ലീഗല്‍ വളണ്ടിയര്‍ എം.സി ശ്രീരാമകൃഷ്ണന്‍, സി.മൊയ്തു എന്നിവര്‍ സംസാരിച്ചു.