സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ കണിയാരം ഫാദർ ജി. കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ്ബ് രൂപീകരണവും ജേഴ്‌സി വിതരണവും നടത്തി. സ്പോർട്സ് ക്ലബ് ഉദ്ഘാടനം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ നിർവഹിച്ചു. ആന്റി നാർക്കോട്ടിക് ക്ലബ്ബിന് കീഴിൽ രൂപീകരിച്ച ഹാൻഡ്ബോൾ ടീമിന് വിമുക്തി മിഷൻ ജില്ലാ മാനേജറും അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറുമായ സജിത് ചന്ദ്രനും, വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ അച്ചൂരാനവും ജേഴ്‌സികൾ വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ജാക്വിലിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ പി.വിജേഷ്, പ്രിവന്റീവ് ഓഫീസർ സി.കെ.രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർ അമൽ ജിഷ്ണു, അധ്യാപകർ എന്നിവർ പങ്കെടുത്തു.
