കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (ഫസ്റ്റ് എന്‍ സി എ – ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍ 101/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2025 ഏപ്രില്‍ 24 ന് നിലവില്‍വന്ന റാങ്ക് പട്ടികയില്‍നിന്നും ശുപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ച് എന്‍ സി എ ഊഴം നികത്തപ്പെട്ടതിനാല്‍ 2025 ജൂണ്‍ 23 ന് അര്‍ധരാത്രിയില്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു