തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിലെ അവസാനവട്ട തയ്യാറെടുപ്പുകളും കുറ്റമറ്റനിലയിലെന്ന് സ്ഥിരീകരിക്കാന്‍ എ.ഡി.എം. ജി. നിര്‍മല്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ജില്ലയിലെ വിവിധ വിതരണ-സ്വീകരണ കേന്ദ്രങ്ങളിലായിരുന്നു വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടപ്രകാരമുള്ള സംവിധാനങ്ങളെല്ലാം സുസജ്ജമാണെന്ന് എ.ഡി.എം വ്യക്തമാക്കി.

ജില്ലാ ഐ.ടി മിഷന്‍ പ്രൊജക്ട് മാനേജര്‍ ജിതിന്‍ രാജു, എന്‍.ഐ.സി ഓഫീസര്‍ സുമല്‍കുമാര്‍, തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് രമേഷ് മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.