തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ 6,04,347 വോട്ടര്‍മാര്‍ക്ക് എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സംസ്ഥാനത്ത് ബി.എൽ.ഒ – ബി.എൽ.എ യോഗങ്ങൾ പൂർത്തിയാക്കിയ രണ്ടാമത്തെ ജില്ലയാണ് വയനാട്. വോട്ടർ പട്ടിക പരിഷ്കരണത്തിൽ 14409 വോട്ടര്‍മാര്‍ ജില്ലയിൽ നിന്നും താമസം മാറിയതായി കണ്ടെത്തിയിട്ടുണ്ട്. പട്ടികയിൽ ഒന്നിലധികം തവണ പേരുണ്ടായിരുന്ന 2488 വോട്ടര്‍മാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
