തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം  ജില്ലയിൽ 73.75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നിലവിൽ 1329368 പേർ വോട്ട് ചെയ്തു. ആകെ 1802555 വോട്ടർമാരാണ് ജില്ലയിലുള്ളത്. (കണക്ക് അന്തിമമല്ല)

നഗരസഭ
➢ഹരിപ്പാട് നഗരസഭ – 71.39%
➢കായംകുളം നഗരസഭ – 72.6%
➢മാവേലിക്കര നഗരസഭ – 64.89%
➢ചെങ്ങന്നൂർ – 65.52%
➢ആലപ്പുഴ നഗരസഭ – 66.56%
➢ചേർത്തല നഗരസഭ – 80.97%

ബ്ലോക്ക് പഞ്ചായത്തുകൾ
➢തൈക്കാട്ടുശ്ശേരി ബ്ലോക്ക് – 82.7%
➢പട്ടണക്കാട് ബ്ലോക്ക്- 79.31%
➢കഞ്ഞിക്കുഴി ബ്ലോക്ക് – 79.85%
➢ആര്യാട് ബ്ലോക്ക് – 77.85%
➢അമ്പലപ്പുഴ ബ്ലോക്ക്- 78.75%
➢ചമ്പക്കുളം ബ്ലോക്ക്- 68.86%
➢വെളിയനാട് ബ്ലോക്ക് – 74.33%
➢ചെങ്ങന്നൂര്‍ ബ്ലോക്ക്- 67.89%
➢ഹരിപ്പാട് ബ്ലോക്ക് – 74.87%
➢മാവേലിക്കര ബ്ലോക്ക് – 68.27%
➢ഭരണിക്കാവ് ബ്ലോക്ക്- 71.68%
➢മുതുകുളം ബ്ലോക്ക് – 72.86%

ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകൾ 12 ബ്ലോക്ക് പഞ്ചായത്തുകൾ ആറ് നഗരസഭകൾ ജില്ലാ പഞ്ചായത്ത് എന്നിവയുടെ ഭരണസാരഥികളെ കണ്ടെത്തുന്നതിന് നടത്തിയ തിരഞ്ഞെടുപ്പിൽ 5395 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.

വോട്ടര്‍പട്ടികപ്രകാരം ജില്ലയിൽ 1802555 വോട്ടർമാരാണ് ഉള്ളത് ഇതിൽ 960976 സ്ത്രീ വോട്ടർമാരും 841567 പുരുഷ വോട്ടർമാരും 12 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു.

(സമയം രാത്രി 7.14)