സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നവംബർ 14-ാം തീയതിയിലെ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ആലപ്പുഴ ജില്ലയിലെ ഡി.04 ആലപ്പുഴ ജില്ലാ പഞ്ചായത്ത് 6-ാം നിയോജകമണ്ഡലവും, ബി.34 ആര്യാട് ബ്ലോക്ക് പഞ്ചായത്ത് 5-ാം നിയോജകമണ്ഡലവും ഉൾപ്പെട്ടുവരുന്ന ജി.19 മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 05 അമ്പലക്കടവ് നിയോജകമണ്ഡലത്തിലെ 001 – മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂൾ, പ്രധാന കെട്ടിടത്തിന്റെ തെക്കുഭാഗം പോളിംഗ് സ്റ്റേഷനിൽ, ഡിസംബർ 09-ാം തീയതി നടന്ന വോട്ടെടുപ്പിൽ വോട്ടിംഗ് മെഷീൻ തകരാറായതിനാലും, അതിലെ വോട്ടെടുപ്പ് ക്രമപ്രകാരമല്ല നടന്നിട്ടുള്ളതെന്നും വരണാധികാരി റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത പോളിംഗ് സ്റ്റേഷനിൽ അന്നേ ദിവസം നടന്ന പോളിങ് അസാധുവാണെന്ന് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസ്തുത പോളിംഗ് സ്റ്റേഷനിലെ വോട്ടെടുപ്പ് ഡിസംബർ 11 (വ്യാഴം) രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെ പുതുതായി നടത്തും. പ്രസ്തുത നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ ഡിസംബർ 13-ാം തീയതി രാവിലെ 8 മണിക്ക് ആരംഭിക്കാനും വിജ്ഞാപനം നടത്തിയിട്ടുണ്ട്.
