തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025-ന്റെ ഭാഗമായി ജില്ലയിലെ ജി19 മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 05 അമ്പലക്കടവ് നിയോജക മണ്ഡലത്തിൽ 001 മണ്ണഞ്ചേരി ഗവ.ഹൈസ്കൂൾ പ്രധാനകെട്ടിടത്തിന്റെ തെക്കുഭാഗം പോളിംഗ് സ്റ്റേഷനിൽ ഡിസംബർ 11ന് റീ-പോളിംഗ് നടത്തുന്നതിന് ഉത്തരവായിട്ടുള്ളതാണ്. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഡിസംബർ 11ന് സ്കൂളിന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി. അതോടൊപ്പം ഈ പോളിംഗ് ബൂത്തിലെ വോട്ടർമാരായ എല്ലാ ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട സ്ഥാപന മേധാവികൾ അവധി നൽകേണ്ടതാണ്.